ഹൈദരാബാദ്: പുഷ്പ 2 റിലീസ് ഷോയ്ക്ക് എത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചു. ദിൽസുഖ്നഗർ സ്വദേശിനിയായ രേവതി(39)ആണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരനായ മകൻ തേജാണ് ബോധരഹിതനായത്. ,ഭർത്താവിനും പരിക്കുണ്ട്.
രേവതി, ഭർത്താവ് ഭാസ്കറിനും മക്കളായ തേജ് (9), സാൻവിക (7) എന്നിവർക്കുമൊപ്പം പുഷ്പ 2 വിൻ്റെ പ്രീമിയർ ഷോ കാണാനെത്തിയതായിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകൻ തേജും ബോധരഹിതരാവുകയായിരുന്നു.
തുടർന്ന് ദുർഗാ ബായ് ദേശ്മുഖ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.