ഡൽഹി: വയനാട് എം പിയായി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുളള ഏക വനിതാ അംഗമാണ് പ്രിയങ്ക ഗാന്ധി. വയനാട് മുൻ എം പി രാഹുൽ ഗാന്ധിയേക്കാൾ ഭൂരിപക്ഷത്തിലായിരുന്നു സോണിയ ഗാന്ധിയുടെ വിജയം.
നാല് ലക്ഷത്തിലേറെ വോട്ടുകൾ പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചു. പ്രിയങ്ക കൂടിയെത്തിയതോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള 3 പേര് പാര്‍ലമെന്റില്‍ സാന്നിധ്യമാകുകയാണ്. സഹോദരൻ രാഹുൽ ഗാന്ധി ലോക്സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്.
കേരള സാരിയിൽ പാർലമെന്റിൽ എത്തിയ പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് എം പിമാർ സ്വാഗതം ചെയ്തു.സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രിയങ്കയും പങ്കെടുത്തു.