പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിന്റെ രണ്ട് ട്രെയ്ലറും പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന് കെജിഎഫുമായി സാമ്യമുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമത്തില്‍ വന്നിരുന്നു. എന്നാല്‍ സലാര്‍ തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞാല്‍ കെജിഎഫിനെ കുറിച്ച് ആരും ഓര്‍ക്കില്ലെന്നാണ് നടന് പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞത്. ഡി.എന്‍.എ എന്ന മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
‘ഞാന്‍ ഒരു വലിയ പ്രശാന്ത് നീല്‍ ഫാന്‍ ആണ്. കെജിഎഫ് ചാപ്പ്റ്റര്‍ 2ന് ശേഷമുള്ള അദ്ദേഹത്തിന്റെ സിനിമ ആമസ്റ്റര്ഡാം പോലൊരു ടൂറിസ്റ്റ് സ്പോട്ടിലാണ് ആരംഭിക്കുന്നതെങ്കില്‍ ഞാന്‍ വളരെ അധികം നിരാശനാകും. എനിക്ക് മനസിലാകും എവിടെയാണ് കെജിഎഫിനെ കുറിച്ചുള്ള താരതമ്യം വരുന്നതെന്ന്. തീയും തോക്കും ഹൈ കോണ്ട്രാസ്റ്റ് റേഷ്യോയും എല്ലാം ഉള്ളതിനിലാണ് ഈ താരതമ്യം. കെജിഎഫ് 2വും സലാറും കണ്ട വ്യക്തി എന്ന നിലയില്‍ എനിക്ക് പറയാനാകും സലാര്‍ തുടങ്ങി പത്ത് മിനിറ്റില്‍ നിങ്ങള്‍ ആ സാമ്യങ്ങളെ മറന്ന് പോകും’, പൃഥ്വിരാജ് പറഞ്ഞു.
അതേസമയം പ്രഭാസ് നായകനായി എത്തുന്ന സലാര്‍ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ ഡിസംബര്‍ 22നാണ് തിയേറ്ററിലെത്തുന്നത്. ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജഗപതി ബാബു, ശ്രുതി ഹസന് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.