തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത വകുപ്പിന്റെ നിർണായക തീരുമാനം. പ്രിന്റഡ് ലൈസൻസും ആർസി ബുക്കും നിർത്തുന്നു. പകരം രേഖകളെല്ലാം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
ആദ്യ ഘട്ടമായി ലൈസൻസ് പ്രിന്റിംഗും രണ്ടാം ഘട്ടത്തിൽ ആർ സി ബുക്ക് പ്രിന്റിംഗും നിർത്തുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ പരിശോധന സമയത്ത് ഹാജരാക്കിയാൽ മതി.
പുതിയ തീരുമാനത്തോടെ ലൈസൻസ് പ്രിൻന്റിംഗ് നിർത്തുന്ന നാലാമത്തെ സംസ്ഥാനമായി മാറുകയാണ് കേരളം.