ഡൽഹി: ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ അഭിസംബോധന പ്രസംഗത്തെക്കുറിച്ചുളള സോണിയ ഗാന്ധിയുടെ പരാമർശം വിവാദമാകുന്നു.പാവം സ്ത്രീ അഭിസംബോധന വായിച്ച് തളർന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിയൊരിക്കിയിരിക്കുന്നത്.സംഭവത്തിൽ അതൃപ്തിയറിയിച്ച് വാർത്താ കുറിപ്പിറക്കിയ രാഷ്ട്രപതി ഭവൻ അന്തസിനെ മുറിവേൽപിച്ചുവെന്ന് അപലപിച്ചു.
രാഷ്ട്രപതിയോട് എക്കാലവും ബഹുമാനമേയുള്ളൂവെന്നും സോണിയ ഗാന്ധിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നും പ്രിയങ്ക ഗാന്ധി പ്രതിരോധം പറഞ്ഞു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച്. ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തെ ചുറ്റിപ്പറ്റിയാണ് വിവാദം.
അതേസമയം, മൂന്നാം മോദി സർക്കാർ മൂന്നിരട്ടി വേഗത്തിലാണ്, സർക്കാർ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുന്നു. 25 കോടിയോളം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. കേന്ദ്രസർക്കാർ പദ്ധതികളെ രാഷ്ട്രപതി പ്രശംസിച്ചു