ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് ഗിരീഷ് എഡി സംവിധാനം ചെയ്ത റൊമാൻ്റിക് കോമഡി ചിത്രം പ്രേമലു അൻപത് കോടി ക്ലബിൽ. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടും മുൻപാണ് യുവതാരങ്ങൾ അണിനിരന്ന ചിത്രം അൻപത് കോടിയിലേറെ വരുമാനം സ്വന്തമാക്കിയത്.
സിനിമയുടെ ആഗോള കളക്ഷനാണിത്. 2024-ൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയാണ് പ്രേമലു. ഫ്രെബുവരി ഒൻപതിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. പ്രേമലുവിന് പിന്നാലെ റിലീസിനെത്തിയ മമ്മൂട്ടിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഭ്രമയുഗം അൻപത് കോടി ക്ലബിലെത്തുമോ എന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങി കേരളത്തിന് പുറത്ത് റിലീസായ തീയേറ്ററുകളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ജിസിസിയിലും ഓസ്ട്രേലിയ, യുകെ, കാനഡ മാർക്കറ്റുകളിലും ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയും ചിത്രം കേരളത്തിൽ നിന്നും മാത്രം മൂന്ന് കോടിയിലേറെ രൂപയുടെ കളക്ഷൻ സ്വന്തമാക്കിയിരുന്നു.
BOX OFFICE BREAKING — Girish AD, Naslen, Mamitha & Mollywood’s kutti gang with @BhavanaStudios create HISTORY at the BOX OFFICE.#Premalu entered the ELITE 50 CRORE CLUB 🔥🔥🔥
SUPER BLOCKBUSTER 🔥 pic.twitter.com/7mTVzrqDBV
— AB George (@AbGeorge_) February 21, 2024