അൽ-ഐൻ: ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മലയാളികളുടെ സ്വന്തം ആറ്റുകാൽ പൊങ്കാല ആഘോഷിച്ച് അൽ ഐനിലെ വനിതകൾ. തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല നടന്ന അതേദിവസമാണ് അൽ ഐനിലെ മലയാളി വനിതകളും പൊങ്കാല അർപ്പിച്ചത്.
പ്രവാസജീവിതം കാരണം ആറ്റുകാലയ്മ്മയ്ക്ക് മുന്നിലെത്തി പൊങ്കാലയിടാൻ സാധിക്കാതെ വിഷമം തീർക്കാനാണ് അൽ ഐനിലെ ചില പ്രവാസി വനിതകൾ ചേർന്ന് പൊങ്കാല സമർപ്പണം ആരംഭിച്ചത്. ഈവർഷവും അൽ ഐനിലെ അൽ സൂരജിൽ ഒത്തുചേർന്ന് വനിതകൾ ദേവിയ്ക്ക് പൊങ്കാല അർപ്പിച്ചു.
അൽ ഐൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആറ്റുകാൽ ഭക്തരായ വനിതകളുടെ കൂട്ടായ്മയാണ് തുടർച്ചയായി പൊങ്കാല ചടങ്ങുകൾ സംഘടിപ്പിച്ചു വരുന്നത്.