അബുദാബി: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ അന്തരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശിയായ ഷമീർ അബ്ദുൽ റഹീം ആണ് അബുദാബിയിലെ താമസസ്ഥലത്ത് വച്ച് മരണപ്പെട്ടത്.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അബുദാബി നജ്ദാ സ്ട്രീറ്റിലെ അൽ അബീർ ആശുപത്രിയിൽ നഴ്സിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു ഷമീർ അബ്ദുൽ റഹീം. ഷമീറിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഫസീലയാണ് ഷമീറിൻ്റെ ഭാര്യ. അയിത അംറിൻ, മിൻഹാ അംറിൻ എന്നിവരാണ് മക്കൾ.

