കോഴിക്കോട്: പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമൻ്റുമായി പ്രമോദ് കോട്ടൂളി. ‘പ്രേമൻ എല്ലാ ചതികളിലും നിങ്ങളാണ് നായകൻ’ എന്നാണ് പ്രമോദ് കമൻ്റിട്ടത്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പ്രേംകുമാർ ഇല്ലത്തിന്റെ പോസ്റ്റിന് താഴെയാണ് കമൻറ്.
പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും പാർട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന് ബോധ്യമായതിനെ തുടർന്ന് കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗമായ കെ.വി. പ്രമോദിനെ( പ്രമോദ് കോട്ടൂളി) പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാൻ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു, എന്നായിരുന്നു പ്രേംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതിനു താഴെയാണ് പ്രമോദ് കോട്ടൂളി കമ്മന്റിട്ടത്.