കൊച്ചി: പെരിിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ കുഞ്ഞിരാമനടക്കമുളള നാല് പ്രതികളുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തു.കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷ കൂടിയാണ് കോടതി സ്റ്റേ ചെയ്തത്. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്.
പോലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് കെ.വി.കുഞ്ഞിരമാൻ, കെ.മണികണ്ഠൻ, വെളുത്തോളി രാഘവൻ, കെ.വിഭാസ്കരൻ എന്നിവർക്കെതിരെ ചുമത്തിയിരുന്നത്.ശിക്ഷാവിധി കോടതി സ്റ്റേ ചെയ്തതോടെ കെ.വി.കുഞ്ഞിരാമൻ ഉൾപ്പടെയുള്ള നാല് സിപിഎം നേതാക്കൾക്ക് ഇന്ന് തന്നെ ജയിൽമോചിതരാകാം.
ഇവർക്കൊപ്പം കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുള്ള പത്തുപേരുടെ അപ്പീൽ ഹർജി ഹൈക്കോടതിയുടെ മുൻപാകെ എത്തിയിട്ടില്ല.