വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കുന്നതിനിടെ പൈലറ്റിനെ മര്‍ദ്ദിച്ച് യാത്രക്കാരന്. ഞായറാഴ്ച ഉച്ചയ്ക്ക് ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനം മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 7.40ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.30നാണ് പുറപ്പെട്ടത്. വിമാനം വൈകിയത് സംബന്ധിച്ച് പുതുതായി ഡ്യൂട്ടിക്ക് കയറിയ പൈലറ്റ് യാത്രക്കാരോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ഒരാള്‍ ഓടിവന്ന് പൈലറ്റിനെ മര്‍ദ്ദിച്ചത്.
A passenger punched an Indigo capt in the aircraft as he was making delay announcement. The guy ran up from the last row and punched the new Capt who replaced the previous crew who crossed FDTL. Unbelievable ! @DGCAIndia @MoCA_GoI pic.twitter.com/SkdlpWbaDd
— Capt_Ck (@Capt_Ck) January 14, 2024
സംഭവത്തില്‍ യാത്രക്കാരനായ സഹില്‍ കതാരിയ എന്ന യുവാവിനെ അധികൃതര്‍ക്ക് കൈമാറി. മഞ്ഞ നിറത്തിലുള്ള ഹുഡിയുള്ള ടീഷര്‍ട്ട് ധരിച്ചയാള്‍ പൈലറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ ഓടി വന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം മൂടല്‍ മഞ്ഞ് കനത്തതോടെ ഡല്‍ഹിയില്‍ ഇന്നലെ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടിരുന്നു. രജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം വൈകിയിരുന്നു.