കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ യാത്രക്കാരനെ പാർക്കിംഗ് ഏരിയയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി പാച്ചക്കൽ വീട്ടിൽ നിതീഷാണ് മരണപ്പെട്ടത്. 32 വയസ്സായിരുന്നു.
ഞായറാഴ്ച അർധരാത്രിയോടെയാണ് ബെംഗളൂരുവിൽ നിന്നും നെടുമ്പാശ്ശേരിയിൽ നിതീഷ് വിമാനമിറങ്ങിയത്. ടെർമിനലിൽ നിന്നും പുറത്തിറങ്ങിയ നിതീഷ് രാവിലെയോടെ താൻ വീട്ടിലെത്തൂ എന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. തുടന്ന് പാർക്കിംഗ് ഏരിയയിൽ എത്തി വിശ്രമിച്ചു.
രാവിലെ അസ്വസ്ഥനായി കണ്ട നിതീഷിനെ വിമാനത്താവള ജീവനക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവച്ചിരുന്നു. നിതീഷിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു.