പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുളളവർ താമസിച്ച ഹോട്ടലിലെ റെയ്ഡ് ബിജെപി-സിപിഐഎം നേതാക്കളുടെ അറിവോടെയെന്ന് വി ഡി സതീശൻ.റെയ്ഡിന് പിന്നിലെ തിരക്കഥ എം ബി രാജേഷിന്റേതെന്നും വി ഡി സതീശൻ ആരോപിച്ചു.
കൊടകര കുഴൽപ്പണ കേസിലെ ജാള്യത മറയ്ക്കാനാണ് റെയ്ഡ് നടത്തിയതെന്ന് വിഡി സതീശൻ പറഞ്ഞു.അർധരാത്രി നടത്തിയ റെയ്ഡ് മറ്റു പാർട്ടികാരും ചാനലുകളും എങ്ങനെ അറിഞ്ഞുവെന്നും വി ഡി സതീശൻ ചോദിച്ചു.
രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന പോലീസുകാർ ചെവിയിൽ നുള്ളിക്കോളൂവെന്നും പണപ്പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാവുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.