പാലക്കാട്: പാലക്കാട് കോൺഗ്രസ് പ്രവർത്തർ താമസിച്ചിരുന്ന ഹോട്ടലിൽ അർധരാത്രി പൊലീസ് നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരുടെ എസ് പി ഓഫീസ് മാർച്ച്. കളളപ്പണം ഉണ്ടെന്നാരോപിച്ചായിരുന്നു റെയ്ഡ്.
എന്നാൽ മൂന്ന് മണിക്കൂറത്തെ പരിശോധനയ്ക്കൊടുവിൽ ഒന്നും കണ്ടെത്താനായില്ല.നൂറു കണക്കിന് പ്രവർത്തകരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. എസ്പി ഓഫീസ് പരിസരത്ത് എത്തുന്നതിന് മുമ്പ് പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു.
200ലധികം പൊലീസുകാരെയാണ് എസ്പി ഓഫീസ് പരിസരത്ത് വിന്യസിച്ചത്. നിലവിൽ കോൺഗ്രസ് നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയുകയാണ്.