പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുളളവർ താമസിച്ച ഹോട്ടലിൽ അർധരാത്രി റെയ്ഡ് നടന്ന സംഭവം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ഹോട്ടലിൽ കളളപ്പണം ഉണ്ടെന്നാരോപിച്ചായിരുന്നു പൊലീസിന്റെ പരിശോധന. വനിതാ നേതാക്കളെ അപമാനിച്ചതും രാഹുൽ മങ്കൂട്ടത്തിനെ കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചതും പ്രചരണവിഷയം ആക്കും.മന്ത്രി എം ബി രാജേഷിന്റെ തിരക്കഥയാണിതെന്ന് വി ഡി സതീശൻ നേരത്തെ ആരോപിച്ചിരുന്നു.തെരഞ്ഞെടുപ്പിന് ശേഷം തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും.
പൊലീസ് നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയാതെയാണെന്നാണ് വിലയിരുത്തൽ.സിസിടിവി പരിശോധിച്ചതിൽ നിന്ന് ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിപിഐഎമ്മിന്റെ പരാതിയിൽ നിയമോപദേശം തേടാനാണ് പൊലീസിന്റെ നീക്കം.