മലപ്പുറം: പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി പി വി അൻവർ. തദ്ദേശ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും ,എല്ലാ പഞ്ചായത്തുകളിലും പാർട്ടി മത്സരിക്കുമെന്നും പി വി അൻവർ പറഞ്ഞു. യുവ തലമുറ ഒപ്പമുണ്ടാകുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും, വന്യമൃഗ ശല്യ വിഷയം ഏറ്റെടുക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. പരിപൂർണ്ണ മതേതര സ്വഭാവമുളള പാർട്ടി ജനങ്ങൾ സ്വീകരിക്കുമെന്ന വിശ്വാസമുണ്ടെന്നും അൻവർ.
ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അൻവർ എന്നാൽ അഭിപ്രായഭിന്നതകളെ തുടർന്ന് സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം അൻവർ രംഗത്തെത്തിയത്.
ഇന്നും മുഖ്യമന്ത്രിക്കെതിരെ അൻവർ ആരോപണം ഉന്നയിച്ചു.