തിരുവനന്തപുരം: പി വി അൻവറിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് എം വി ഗോവിന്ദൻ CPIMന്റെ നിലപാട് വ്യക്തമാക്കിയത്.അൻവറിന് കമ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് കാര്യമായ ധാരണയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പഴയകാല കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് അൻവർ എന്നും.
സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സാഹചര്യം അദ്ദേഹത്തിനില്ലെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.അൻവർ പരാതി ഉന്നയിച്ച രീതി ശരിയല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാരിന് കൊടുത്ത പരാതിയുടെ പകർപ്പ് പാർട്ടിക്കും നൽകിയിട്ടുണ്ടെന്നും. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരമാവധി അൻവറിനെ പോലെയുള്ളയാളെ ഏതെങ്കിലും പക്ഷത്തേക്ക് തള്ളിമാറ്റുകയെന്നത് ഞങ്ങളുടെ നിലപാടല്ല. എൽഡിഎഫുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അദ്ദേഹം തന്നെ വിച്ഛേദിച്ചു പോയിരിക്കുന്നു’, എം വി ഗോവിന്ദൻ പറഞ്ഞു.