കൊച്ചി: മുൻ എംഎൽഎയും സിപിഐ നേതാവുമായ പി. രാജു അന്തരിച്ചു.73 വയസായിരുന്നു.പറവൂർ മണ്ഡലത്തിൽ നിന്ന് ഇദ്ദേഹം രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അർബുദ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.ഇന്നലെ രാത്രി രോഗം അതീവ ഗുരുതരമായതോടെ പി രാജുവിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.
സിപിഐ സംസ്ഥാന കൗൺസിൽ അംഗമായും ജനയുഗം കൊച്ചി യൂണിറ്റ് മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.