കണ്ണൂർ :എ.ഡി.എം. നവീന്‍ ബാബുവിന്റെ മണത്തിലേക്ക് നയിച്ച പി.പി.ദിവ്യയുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം.
സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ച് പറയുന്ന ഭാഗത്താണ് പി.പി.ദിവ്യക്കെതിരെയുള്ള വിമര്‍ശനം. എന്തുകൊണ്ടാണ് ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്നും അതിലേക്ക് നയിച്ച സാഹചര്യവുമെല്ലാം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
ഇതിലാണ് യാത്രയയപ്പ് പരിപാടിയില്‍ ക്ഷണിക്കാതെ എത്തിയത് ന്യായീകരിക്കാനാവില്ലെന്ന് അഭിപ്രായപ്പെടുന്നത്.അതേസമയം, ദിവ്യക്കെതിരായ പാർട്ടി നടപടി ചോദ്യം ചെയ്ത് ചില അംഗങ്ങൾ രംഗത്തെത്തി.റിമാൻഡിൽ കഴിയവേ നടപടി എടുത്തത് ശരിയായില്ലെന്നായിരുന്നു നിരീക്ഷണം.