കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയ മനു തോമസിന്റെ ആരോപണങ്ങളിൽ പ്രതികരിക്കാതെ പി ജയരാജൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മൗനം വിദ്വാന് ഭൂഷണമെന്നായിരുന്നു മറുപടി. മറ്റൊന്നും പറയാനില്ലെന്നും ജയരാജൻ വ്യക്തമാക്കി.
ക്വട്ടേഷൻ സംഘ ബന്ധം,കൊലപാതകങ്ങളിലെ പങ്ക്, പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കൽ തുടങ്ങിയ മനു തോമസിന്റെ ആക്ഷേപങ്ങളിൽ സിപിഎം സംസ്ഥാന നേത്വം നിലപാട് ഇപ്പോഴും തുറന്ന് പറയുന്നില്ല. അതേസമയം, മനു തോമസ് വിഷയത്തിൽ പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രശ്നം വഷളാക്കിയെന്നാണ് സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു.
സി.പി.എമ്മില്‍നിന്ന് പുറത്തുപോയതിനെ തുടര്‍ന്നാണ് മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് കണ്ണൂരിലെ ചില സി.പി.എം. നേതാക്കള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത്.