തിരുവന്തപുരം: അവയവക്കടത്ത് മാഫിയയുമായി എറണാകുളത്തെ 2 സ്വകാര്യ ആശുപത്രികൾക്ക് ബന്ധമുണ്ടെന്ന മലപ്പുറം സ്വദേശിയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി.
തിരുവന്തപുരത്ത് അനധികൃത അവയവമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒളിവില്‍ കഴിയുന്ന പ്രധാന പ്രതി മധു ജയകുമാറിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളിലാണു പൊലീസ്.
13 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തെ കേസില്‍ പൂജപ്പുര പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.