ദുബൈ: അവധിക്കാല തിരക്ക് പരിഗണിച്ച് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ജൂലൈ 17 വരെ കർശന നിയന്ത്രണം. ടെർമിനൽ 1,3 എന്നിവിടങ്ങളിൽ യാത്രക്കാർക്കല്ലാതെ മറ്റു സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലാ എന്ന് അധികൃതർ അറിയിച്ചു.സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ വാഹനങ്ങൾ പാർക്കിംഗ് ടെർമിനലുകളിൽ നിർത്തണം
പ്രമുഖ വിമാന കമ്പനികൾ അവരുടെ യാത്രക്കാരോട് 3 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളങ്ങളിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്. പിരിമുറുക്കം ഇല്ലാതെ യാത്ര സുഗമമാക്കാൻ എമിറൈറ്റ്സ് എയർലൈൻസ് ദുബൈയിലും ഷാർജയിലും ഹോം ചെക് ഇൻ സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. ലഗ്ഗേജുകളുടെ വലിപ്പത്തിലും തൂക്കത്തിലും നിർദേശങ്ങൾ പാലിക്കണമെന്നും അനുവദനീയമല്ലാത്ത വസ്തുക്കൾ ലഗ്ഗേജുകളിൾ ഇല്ലാ എന്ന് ഉറപ്പാക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി.
വേനൽ അവധി ആയതിനാൽ ഈ ദിവസങ്ങളിൽ ഏകദേശം 33 ലക്ഷം യാത്രക്കാരാകും വിമാനത്താവളത്തിൽ എത്തുക.