കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകള്‍ നാലായി
സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രോഗം സ്ഥിരീകരിച്ച വ്യക്തി മറ്റ് വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോള്‍ പോസിറ്റീവ് ആയ വ്യക്തിയും ചികിത്സ തേടിയിരുന്നു.
ആരോഗ്യമന്ത്രിയുടെ ഓഫീസാണ് നിപ പോസിറ്റിവ് ആയ വിവരം പുറത്ത് വിട്ടിരിക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്. ഇന്നും നാളെയും ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്
ജില്ലയിലെത്തിയ കേന്ദ്ര സംഘം ഇന്ന് നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 950 ആയിട്ടുണ്ട്. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.