കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.

മലയാറ്റൂര്‍ കടവന്‍കുടി വീട്ടില്‍ പ്രദീപിന്റെ മകന് പ്രവീണ്‍ ആണ് മരിച്ചത്. 24 വയസായിരുന്നു. ഇന്നലെ രാത്രി 10.40 ഓടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

പ്രവീണിന്റെ അമ്മ സാലിയും സഹോദരി ലിബ്നയും നേരത്തെ സ്ഫോടനത്തില്‍ മരിച്ചിരുന്നു. ലിബ്ന സംഭവ ദിവസം തന്നെ മരിച്ചിരുന്നു. അമ്മ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.
സഹോദരി ലിബ്നയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിന് പൊള്ളലേറ്റത്. ഇതോടെ സ്ഫോടനത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് ആണ് മരിച്ചത്.
പ്രദീപിന്റെ മറ്റൊരു മകന് കൂടി പൊള്ളലേറ്റ് ചികിത്സയിലാണ്.
കളമശ്ശേരി യഹോവ കണ്‍വെന്‍ഷനിടെയുണ്ടായ സ്ഫോടനത്തില്‍ 16 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ എട്ട് പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
