മസ്കത്ത് : ഒമാനിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികൾക്ക് നാടുകടത്തൽ ഉൾപ്പെടെ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് തൊഴിൽ മന്ത്രാലയം. നിയമലംഘകരുടെ പിഴയും നാടു കടത്തൽ അടക്കമുളള ചിലവുകൾ തൊഴിലുടമയുടേയോ സ്പോൺസറുടെയോ ഉത്തരവാദിതത്തിൽ ആയിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
നിലവിൽ പിഴയൊടുക്കി തെറ്റുതിരുത്താൻ അവസരമൊരുക്കികൊണ്ടുളള തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിലാണ് നിർദേശം.ഒമാനിൽ കഴിഞ്ഞ വർഷം സ്വദേശി വത്കരണം ശക്തമാക്കിയതിനു പിന്നാലെയാണ് പ്രവാസികൾക്കിടയിലെ തൊഴിൽ നിയമലംഘനങ്ങൾ കൂടിയത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 1000 റിയാൽ പിഴ അടച്ച് നിയമ നടപടികളിൽ നിന്ന് ഒഴിവാകാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമം ലംഘിച്ചവരുടെ അഭ്യർഥന കണക്കിലെടുത്ത് ഒത്തുതീർപ്പ് നടപടിക്കായും അപേക്ഷിക്കാം. നിശ്ചിത ഫോമിലാണ് അപേക്ഷ നൽകേണ്ടത്.ഫോം സമർപ്പിച്ച് 15 ദിവസതത്തിനുളളിൽ തീരുമാനമറിയാൻ സാധിക്കും 7 പ്രവർത്തി ദിവസത്തിനുളളിൽ ഒത്തുതീർപ്പ് നടക്കുകയും ചെയ്യും. കുറ്റക്കാരൻ നിയമബാധ്യതകൾ 30 ദിവസത്തിനുളളിൽ നിറവേറണമെന്നും മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.