മസ്കറ്റ്: ഒമാനിൽ തുടരുന്ന ശക്തമായ മഴയിൽ റോഡുകൾ വെളളത്തിനടിയിലായി.വീടുകളിലും,വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി.ബുറൈമി, ഇബ്ര, മുദൈബി, അൽ ഖാബിൽ, സൂർ, ബഹ്ല, ഹൈമ ,റൂവി, വാദി കബീർ, എം ബി ഡി, മഹ്ദ, സുഹാർ, ലിവ, യങ്കൽ, ശിനാസ്, ജഅലാൻ ബനീ ബൂ അലീ, ഇസ്കി, നിസ്വ, സമാഇൽ, വാദി അൽ ജിസീ, മഹൂത്ത്, മസീറ, ദൽകൂത്ത് തുടങ്ങിയ പ്രദേശങ്ങളി മഴ ലഭിച്ചു.സൂറിൽ 114 മില്ലി മീറ്ററും തൊട്ടടുത്ത ഖൽഹാത്തിൽ 184 മില്ലി മീറ്ററും മഴ പെയ്തു.
സൂറിൽ വെളളം കയറിയ വീടുകളിൽ അകപ്പെട്ടു പോയവരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയെത്തി രക്ഷപ്പെടുത്തി.മസ്കത്ത്, ദാഖിലിയ, അൽ വുസ്ത, തെക്ക്വടക്ക് ശർഖിയ, തെക്ക്വടക്ക് ബാത്തിന, ദോഫാർ, ബുറൈമി, അൽ വുസ്ത, ദാഹിറ ഗവർണറേറ്റുകളിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയൊടെയായിരിക്കും മഴ പെയ്യുക. ആലിപ്പഴവും വർഷിച്ചേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. മഴ സമയങ്ങളിൽ പാലിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ നഗരസഭകൾ പുറത്തിറക്കിയിട്ടുണ്ട്.