നായർ സർവീസ് സൊസൈറ്റി യുഎഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായ രാധാകൃഷ്ണൻ നായർ, അരവിന്ദാക്ഷൻ പിള്ള, ദിവാകരമേനോൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗത്തിലാണ് 2024- 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
അജ്മാനിൽ വച്ച് നടന്ന പൊതുയോഗത്തിൽ ജയചന്ദ്രൻ പിള്ള (അജ്മാൻ ) പ്രസിഡന്റ്, ഉണ്ണികൃഷ്ണൻ നായർ( ദുബായ് ) ജനറൽ സെക്രട്ടറി, ലാൽ നായർ (ഷാർജ ) ട്രഷറർ , അനിൽ വി നായർ (അൽ ഐൻ ) വൈസ് പ്രസിഡന്റ്, അനിൽ ( UAQ) ജോയിന്റ് സെക്രട്ടറി, അനിൽ കുമാർ കൈപ്പള്ളി (മാനസ ഷാർജ) ജോയിന്റ് ട്രഷറർ, പ്രദീപ് നായർ (ഫുജൈറ) കെ സി. കെ. ഗോവിന്ദ് (ഷാർജ NSS ),സൈജു (അബുദാബി) എന്നീ കമ്മിറ്റി ഭാരവാഹികളെയും ഐക്യകണ്ഠേന യോഗം തിരഞ്ഞെടുത്തു.