നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെ അനുകൂലിച്ച് ക്ഷേത്രത്തില്‍ ശസ്ത്രു സംഹാര പൂജ നടത്തി അസുരമംഗലം എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് അഞ്ചല്‍ ജോബ്. എ എന്‍ ഷംസീര്‍, ആയില്യം നക്ഷത്രത്തില്‍ ആണ് ശത്രു സംഹാര പൂജ നടത്തിയത്. സ്പീക്കര്‍ പറഞ്ഞതില്‍ എ്താണ് തെറ്റ് എന്നും സമുദായവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുത് എന്നും അഞ്ചല്‍ ജോബ് പ്രതികരിച്ചു.
‘എ എന്‍ ഷംസീര്‍ നടത്തിയതിലെ പ്രശ്നം എന്താണ്? വിമാനം കണ്ടു പിടിച്ചത് നമുക്ക് മായ്ച്ച് കളയാന്‍ പറ്റുമോ? അത് പുരാണത്തിലെ ഏതെങ്കിലും കഥാപാത്രമാണോ? ഞാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എച്ച് ഡിഎസ് അംഗമാണ്. പ്ലാസ്റ്റിക് സര്‍ജറി ആദ്യമായി നടത്തുന്നത് പുരാണത്തിലെ ഏതെങ്കിലും കഥാപാത്രം ആണോ? എന്താണ് അദ്ദേഹം പറഞ്ഞതില്‍ തെറ്റ്? കുട്ടികള്‍ക്ക് ക്ലാസ് എടുത്ത് കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം പറഞ്ഞതാണ് പ്ലാസ്റ്റിക് സര്‍ജറി ഇന്നതാണ്. ഏതെങ്കിലും കഥാപാത്രമല്ല, വിമാനം കണ്ടു പിടിച്ചത് ഈ ആളുകളാണ്. അല്ലാതെ രാവണനോ മറ്റു പുരാണ കഥാപാത്രമോ അല്ല. അദ്ദേഹം ഇതുപറഞ്ഞതില് തെറ്റ് എന്താണ്?,’ അഞ്ചല്‍ ജോബ് ചോദിച്ചു.
ഇവിടെ എന്‍.എസ്.എസ് മാത്രമല്ലല്ലോ. എസ്.എന്‍.ഡി.പിയുണ്ട്, കെ.പി.എം.എസ് ഉണ്ട്, വിശ്വകര്മയുണ്ട്. അവരാരും അഭിപ്രായം പറയാറുണ്ടല്ലോ. എന്‍.എസ്.എസിന് മാത്രമെന്താണ് എല്‍.ഡി.എഫ് സര്‍ക്കാരിനോട് ഇത്ര അവഗണന. അത് ശരിയല്ല. അതിനാണ് പ്രതിഷേധം എന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിലെ എല്ലാവരും അവരുടെ കൂടെയല്ല എന്നും നിരവധി പേര്‍ക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടെന്നും അഞ്ചല്‍ പറഞ്ഞു. എന്‍.എസ്.എസിലെ എല്ലാവരും അവരുടെ കൂടെയല്ല എന്ന് കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ കാണിച്ച് കൊടുത്തില്ലേ? എന്നും അഞ്ചല്‍ ചോദിച്ചു.എ.എന്‍ ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുന്നതിനിടെയാണ് അസുരമംഗലം എന്‍.എസ്.എസ് കരയോഗം പ്രസിഡന്റിന്റെ വ്യത്യസ്ത പ്രതിഷേധം. എ.എന്‍ ഷംസീറിന്റെ പരാമര്‍ശം ചങ്കില് തറച്ചുവെന്നാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. വിശ്വാസ സംരക്ഷണത്തില്‍ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാക്ഷേത്ര ദര്‍ശനത്തിന് എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കര്‍ ഹൈന്ദവ ജനതയോട് മാപ്പ് പറയണം, വിശ്വാസമാണ് വലുത് ശാസ്ത്രമല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടയാള്‍ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് അവര്‍ ആരാധിക്കുന്ന ഈശ്വരനെ അപമാനിച്ചാല്‍ വിട്ടുവീഴ്ച ഇല്ലാത്ത എതിര്‍പ്പിനെ നേരിടേണ്ടി വരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സ്പീക്കര്‍ തനിക്ക് അബദ്ധം പറ്റിയെന്ന് പറഞ്ഞുകൊണ്ട് മാപ്പ് പറയണമെന്നാണ് സുകുമാരന്‍ നായരുടെ ആവശ്യം. മാപ്പ് പറയണമെന്ന കാര്യത്തില്‍ യാതൊരു മാറ്റവുമില്ല. അബദ്ധം പറ്റിയെന്ന് പറഞ്ഞ് മാപ്പ് പറയണം. വിശ്വാസത്തെ കവിഞ്ഞ് ഒരു ശാസ്ത്രവും നിലനില്ക്കുന്നില്ല. ഒരു മനുഷ്യനെ നയിക്കുന്നത് വിശ്വാസമാണ്. ശാസ്ത്രത്തിന് അതിനപ്പുറം ഒരു അടിസ്ഥാനവുമില്ല. ശാസ്ത്രമല്ല വിശ്വാസമല്ല വലുതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.