കുട്ടികൾക്കായി അവധിക്കാല വിർച്വൽ ക്യാംപുമായി നൂൺ. പ്യൂർ മൈൻഡ്സ് അക്കാദമിയുമായി ചേർന്നാണ് നൂൺ കുട്ടികൾക്കായി സമ്മർ ക്യാംപ് ആരംഭിച്ചിരിക്കുന്നത്. നാല് വയസ്സ് മുതൽ 14 വയസ്സ് വരെ പ്രായവിഭാഗത്തിലുള്ള കുട്ടികൾക്കായാണ് വിർച്വൽ സമ്മർ ക്യാംപ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ചേരുന്നവർക്ക് അടുത്ത നൂൺ ഓർഡറിൽ അൻപത് ദിർഹം വരെ ലാഭിക്കാനും അവസരമുണ്ട്.
നാല് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് രാവിലെ പത്ത് മുതൽ പതിനൊന്ന് മണി വരെയായിരിക്കും വിർച്വൽ ക്യാംപ്. ആദ്യ ആഴ്ച കോഡിംഗ് ഗെയിം ഡിസൈനും രണ്ടാമത്തെ ആഴ്ച ത്രീഡി മോഡലിംഗും മൂന്നാം വാരം കോഡിംഗ് സ്റ്റോറി ടെലിംഗുമായിരിക്കും പരിശീലിപ്പിക്കുക.
7 മുതൽ 9 വരെ പ്രായമുള്ള കുട്ടികളെ ജൂനിയർ വിഭാഗത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് പകൽ 11.15 മുതൽ 12.15 വരെയാവും വിർച്വൽ ക്ലാസ്. ആദ്യ ആഴ്ച പ്രാക്ടിക്കൽ മണി മാറ്റേഴ്സിലും രണ്ടാമത്തെ ആഴ്ച ഗെയിം ഡിസൈനിലും സ്റ്റോറി ടെലിംഗിലും മൂന്നാമത്തെ ആഴ്ച വിർച്വൽ റോബോട്ടിക്സിലും ക്ലാസ്സ് നടത്തും.
10 മുതൽ 16 വയസ്സ് വരെ പ്രായമുള്ളവരെ അഡ്വാൻസ്ഡ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ട് മണി വരെയാണ് ക്ലാസ്സ്. ഇവർക്ക് ആദ്യത്തെ ആഴ്ച ഫിനാൻഷ്യൽ ലിറ്ററസിയിലും രണ്ടാമത്തെ ആഴ്ച അഡ്വാൻസ്ഡ് പൈത്തോണ്‍ പ്രോഗ്രാമിംഗിലും മൂന്നാമത്തെ ആഴ്ച ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആപ്ലിക്കേഷൻസിലും പരിശീലനം നേടാം.