തിരുവനന്തപുരം: സംസ്ഥാനത്തെ മുഹറം പൊതുഅവധിയിൽ മാറ്റമില്ല. മുൻ പ്രഖ്യാപിച്ച പ്രകാരം ജൂലൈ 16 ചൊവ്വാഴ്ച തന്നെയാവും അവധിയെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.
മുഹറം അവധി ചൊവ്വാഴ്ചയിൽ നിന്നും ബുധനാഴ്ചയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാളയം ഇമാം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതോടെ മുഹറം അവധി മാറിയേക്കുമെന്ന തരത്തിൽ പ്രചാരണമുണ്ടായി. ഈ സാഹചര്യത്തിൽ അവധിയിൽ മാറ്റമില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്.