പീഡന കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. കോതമംഗലം സ്വദേശിനിയുടെ പരാതിയിൽ നിവിൻ പോളിയെ ആറാം പ്രതിയാക്കി എഫ് ഐ ആർ ഉണ്ടായിരുന്നതിൽ നിന്നുമാണ് നിവിൻ പോളിയെ ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
പരാതിയിൽ പറയുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനിലാണുണ്ടായിരുന്നത്. പാസ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നുന്നും നിവിൻ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ദുബായിൽ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി.
മൊബൈൽ ഫോണിൽ പീഡന ദൃശ്യങ്ങൾ പകർത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു.കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.