നിര്‍മല കോളേജിലെ വിദ്യാര്‍ത്ഥിനി നമിതയുടെ മരണത്തിനിടയാക്കിയ ബൈക്ക് ഓടിച്ച യുവാവ് ആന്സ്ണ് റോയ് കൊലപാതക ശ്രമം അടക്കം പല കേസുകളിലും പ്രതിയാണെന്ന് പൊലീസ്.
അപകടത്തിന് ശേഷം വാഹനമായാല്‍ ഇടിക്കും എന്നാണ് ആന്സന് ആശുപത്രിയില്‍ വെച്ച പറഞ്ഞത്. ആന്‍സന്റെ പരാമര്‍ശത്തില്‍ വിദ്യാര്‍ത്ഥികള്‍ രോഷാകുലരാവുകയും ആശുപത്രി പരിസരത്ത് സംഘര്‍ഷമുണ്ടാവുകയും ചെയ്തു. മുന്നൂറോളം വിദ്യാര്‍ഥികള്‍ അവിടെ തടിച്ചുകൂടി. ഏറെ ബുദ്ധിമുട്ടിയാണ് പോലീസും അധ്യാപകരും ചേര്‍ന്ന് ഇവരെ നിയന്ത്രിച്ചത്.
കോളേജില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് നമിതയെയും അനുശ്രീയെയും അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
ഇയാള്‍ ഏറെ നേരമായി കോളേജിന് മുന്നിലൂടെ അമിത വേഗത്തില്‍ വാഹനമോടിച്ച് കറങ്ങി നടന്നിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മരിച്ച നമിത റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ നമിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അനുശ്രീ റോഡ് സൈഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അനുശ്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് ഓടിച്ച ആന്‍സണ്‍ റോയിക്കും പരിക്കേറ്റിട്ടുണ്ട്.