ഫുട്ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് തകര്‍ത്ത് ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയയ്ക്കതെിരായ മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയതോടെയാണ് പെലെയുടെ 77 ഗോള്‍ എന്ന നേട്ടത്തെ പിന്തള്ളി നെയമര്‍ മുന്നിലെത്തിയത്.
ഇതോടെ ബ്രസീസിലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയെന്ന നേട്ടം നെയ്മര്‍ക്ക് ലഭിച്ചു. 98 കളിയില്‍ 62 ഗോള്‍ നേടിയ റൊണാള്‍ഡോ നസാരിയോയാണ് മൂന്നാമത്. 55 ഗോളുകളുമായി റൊമാരിയോ നാലാം സ്ഥാനത്തുണ്ട്.
ബ്രീസിലിനായിു 91 മത്സരങ്ങളില്‍ നിന്നാണ് പെലെ 77 ഗോളുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. 52 വര്‍ഷത്തെ റെക്കോര്‍ഡ് ആണ് പെലെയെ തകര്‍ത്തുകൊണ്ട് നെയ്മര്‍ സ്വന്തമാക്കിയിരിക്കുന്നത്.
യോഗ്യതാമത്സരത്തില്‍ ബൊളീവിയയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. ഇന്‍ജുറി ടൈമിലും 61ാം മിനുട്ടിലുമാണ് നെയ്മര്‍ ഗോള്‍ അടിച്ചത്. 24,53 മിനുറ്റുകളില്‍ റോഡ്രിഗോയും 47-ാം മിനുട്ടില്‍ റാഫീന്യയും ബ്രസീലിന് വേണ്ടി ഗോളടിച്ചു. ബൊളീവിയയ്ക്ക് വേണ്ടി 78-ാം മിനുട്ടില്‍ വിക്ടര്‍ അബ്രെഗോ ആശ്വാസ ഗോള്‍ നേടി.