ചൈനീസ് ഫണ്ടിംഗ് ആരോപണങ്ങള്‍ നിഷേധിച്ച് സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്ക്. ചൈനീസ് താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്ത നല്‍കിയിട്ടില്ല. പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ പൊതു മധ്യത്തിലുണ്ട്. അവയിലൊന്നും അത്തരത്തിലുള്ള വാര്‍ത്തകളോ ലേഖനമോ വീഡിയോയോ ഇല്ലെന്നും ന്യൂസ് ക്ലിക്ക് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എഫ്.ഐ.ആറിന്റെ പകര്‍പ്പോ കുറ്റകൃത്യങ്ങളുടെ വിവരങ്ങളോ ഇതുവരെ നല്‍കിയിട്ടില്ല. നടപടികള്‍ പാലിക്കാതെയാണ് ലാപ്ടോപ്പുകള് അടക്കം പിടിച്ചെടുത്തതെന്നും ന്യൂസ് ക്ലിക്ക് വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിച്ചു.
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥയെയും എച്ച് ആര് മാനേജറെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസമാണ് ചൈനീസ് ഫണ്ടിംഗ് ലഭിച്ചുവെന്ന ആരോപണത്തില്‍ കസ്റ്റഡിയില്‍ വിട്ടത്.
46 പേരുടെ വീടുകളിലും വസതികളിലുമായാണ് റെയ്ഡ് നടന്നത്. ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളുമടക്കം പിടിച്ചെടുത്തിട്ടുണ്ട്.