വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. നിഖിത (26) ആണ് മരിച്ചത്. ഭര്‍ത്താവ് അനീഷിനെ (35) വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ രണ്ടോടെ ഭര്‍ത്തൃഗൃഹത്തില്‍ വെച്ചാണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക് ഉപയോഗിച്ച് തലക്ക് അടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. ഭാര്യക്ക് മേല്‍ അനീഷിനുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്
ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയാണ് നിഖിത. നിഖിതയും അനീഷും തമ്മില്‍ ഇന്നലെ രാത്രിയില്‍ വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇന്നലെ രാത്രിയാണ് അനീഷ് നിഖിതയെ ആക്രമിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ നിഖിതയെ ആശുപത്രിയിലെത്തിച്ചു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു. സയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു. രണ്ടുമാസം മുമ്പായിരുന്നു അനീഷിനെയും നിഖിതയുടെയും വിവാഹം.