ഇന്ത്യന്‍ കൊവിഡ് പോരാട്ടത്തിന്റെ കഥ പറഞ്ഞ് തിയേറ്ററുകളിലേത്തിയ ചിത്രം ‘ദ വാക്സിന് വാറി’ന് തിയേറ്ററില്‍ അനക്കമില്ല. കശ്മീര്‍ ഫയല്‍സിന്റെ സംവിധായകനായ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് വാക്സിന് വാര്.

സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച ചിത്രത്തിന് ബോക്സ് ഓഫീസില്‍ കഴിഞ്ഞ ദിവസം 85 ലക്ഷം മാത്രമാണ് നേടാനായത്. 1.70 കോടിയാണ് ഇതുവരെ നേടിയത്. 10 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയത്.

ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭേജ്പുരി, ബംഗാളി, മറാഠി, തെലുഗു, തമിഴ്, കന്നഡ, ഉറുദു എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
കൊവിഡ് മഹാമാരി കാലത്ത് ഇന്ത്യ എങ്ങനെയാണ് കോവാക്സിന് വികസിപ്പിച്ചെടുത്തത് എന്നും അതില്‍ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരുടെയും കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യയിലെ ആദ്യത്തെ ബയോ സയന്‍സ് സിനിമയാണെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ചിത്രത്തിന് നിരൂപകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അതേസമയം വാക്സിന് വാറിനൊപ്പം ഇറങ്ങിയ ചിത്ര ഫുക്രി 3 ആദ്യ ദിനം ബോക്സ് ഓഫീസില്‍ 8.5 കോടി നേടി.
