ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ റിലീസ് തടയില്ല. റിലീസ് തടയണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അതേസമയം ഹര്‍ജിയില്‍ ഹൈക്കോടതി സംവിധായകന് ജീത്തു ജോസഫിനും മോഹന്‍ലാലിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരും വിശദീകരണം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. എഴുത്തുകാരന് ദീപക് ഉണ്ണി നല്കിയ ഹര്‍ജിയിയില്‍ നാളെ ഹൈക്കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് നടപടി എടുത്തത്.
സംവിധായകന് ജീത്തു ജോസഫും തിരക്കഥാകൃത്ത് ശാന്തി മായാദേവിയും തന്റെ കഥ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ദീപക് ഉണ്ണി ഹര്‍ജി സമര്‍പ്പിച്ചത്. 49 പേജ് അടങ്ങിയ ഇമോഷണല്‍ കോര്‍ട്ട് ഡ്രാമയായ തന്റെ കഥയുടെ പകര്‍പ്പ് ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്ന് 3 വര്‍ഷം മുന്‍പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ നിര്‍ബന്ധിച്ച് വാങ്ങുകയായിരുന്നു. പിന്നീട് അവര്‍ തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കി എന്നാണ് ദീപക് ഉണ്ണി ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നേര് നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമ കൂടിയാണിത്. ചിത്രത്തില്‍ ജഗതീഷ്, സിദ്ദിഖ്, അനശ്വര രാജന്, പ്രിയാമണി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.