കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലത്തിൽ മരണസംഖ്യ 95 ആയി.130 പേർക്ക് പരിക്കേറ്റിടുണ്ടെന്നും റിപ്പോർട്ട്.ചൊവ്വാഴ്ച രാവിലെ 6.35-നാണ് റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യഘട്ട ഭൂചലനത്തിന് ശേഷം ഏഴ് മണിയോടെ 4.7, 4.9 തീവ്രതയിലും നേപ്പാളിൽ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിലെ ബിഹാർ, അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.ചൈനയിലെ ഷിഗാറ്റ്സേ പട്ടണത്തിലെ ടിങ്കറി കൗണ്ടിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റിന്റെ തലസ്ഥാനത്തുനിന്ന് 400 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ടിങ്കറി നേപ്പാളുമായി അതിർത്തി പങ്കിടുന്ന മേഖല കൂടിയാണ്.
എവറസ്റ്റ് സന്ദർശിക്കാനെത്തുന്നവരുടെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ് ടിങ്കറി കൗണ്ടി.