കാസർഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് മരിച്ചു. ശരീരത്തിൽ 50 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്നലെ കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു മരിച്ചിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂൺ നടത്തുന്ന കിണാവൂർ സ്വദേശി രതീഷ് എന്നയാളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.154പേർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. ഇതിൽ നൂറോളം പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 30ഓളം പേർ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.