തിരുവനന്തപുരം: എൻസിപി മന്ത്രിസ്ഥാനം തോമസ് കെ തോമസ് ഉറപ്പിച്ചു. ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിലാണ് സമവായം. പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിൽ എ കെ ശശീന്ദ്രനെ നിയമിക്കും.
പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി.അതേസമയം, പാർട്ടിയിലെ മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് പാർട്ടി അധ്യക്ഷൻ പിസി ചാക്കോ മുഖ്യമന്ത്രിയ്ക്കും എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും കത്ത് നൽകിയിരുന്നു .
രണ്ടര വർഷത്തെ കരാർ പ്രകാരം ശശീന്ദ്രൻ ഒഴിയണം എന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിന് പിന്നാലെ ശശീന്ദ്രനും തോമസ് കെ തോമസും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായും എ കെ ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു.