കമ്യൂണിസം മതവിരുദ്ധതയുടെയും മത നിരാസത്തിന്റെയും നിരീശ്വരവാദത്തിന്റെയും പര്യായമാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. കമ്യൂണിസം മത വിരുദ്ധത പ്രചരിപ്പിക്കുന്നു. അന്യം നില്‍ക്കേണ്ട ആശയമാണ് കമ്യൂണിസമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ക്യാംപസുകളില്‍ മതനിരാസം പ്രചരിപ്പിക്കുയാണ് എന്നും അദ്ദേഹം പറഞ്ഞു. സുന്നി മഹല്ല് ഫെഡറേഷന് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു നാസര്‍ഫൈസി കൂടത്തായി.
ഭൗതിക പ്രസ്ഥാനങ്ങളോട് കോംപ്രമൈസ് ആകുന്ന സമീപനം ഉണ്ടാകരുത്. മുസ്ലീം ലീഗും സമസ്തയും ചേര്‍ന്ന് നിന്ന സമയത്താണ് കേരളത്തില്‍ നവോത്ഥാനം ഉണ്ടായിട്ടുള്ളത്. പാണക്കാട് കുടുംബവുമായിട്ടുള്ള സമസ്തയുടെ ബന്ധം പൊളിക്കാന്‍ ശ്രമിക്കുന്നവരെ എതിര്‍ക്കുമെന്നും നാസര്‍ഫൈസി കൂടത്തായി പറഞ്ഞു.