പത്തനംതിട്ട: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടി കുടുംബത്തിനൊപ്പമാണെന്ന് CPIM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നവീന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് അദേഹം സംസാരിച്ചു.നവീന്റെ മരണം കുടുംബത്തെ മാത്രമല്ല ബന്ധപ്പെട്ട എല്ലാവരെയും ദുഖത്തിലാഴ്ത്തി. പാർട്ടിയുടെ പിബി യോഗം നടക്കുന്ന സമയമായത് കൊണ്ട് അവിടെയാണുണ്ടായത്.
അവിടെ നിന്നാണ് വിവരം അറിഞ്ഞത്. കുടുംബം വളരെയധികം പ്രയാസപ്പെടുന്ന സന്ദർഭമാണ്. അതുകൊണ്ടാണ് ഇന്ന് കുടുംബത്തെ സന്ദർശിക്കണമെന്ന് തീരുമാനിച്ചത്. സർവവും നഷ്ടപ്പെട്ട തങ്ങൾക്ക് നിയമപരമായ പരിരക്ഷ വേണമെന്നും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്.
എല്ലാ അർഥത്തിലും പാർട്ടി അവർ അഭിമുഖീകരിക്കുന്ന വേദനയ്ക്കൊപ്പമാണ്, ഈ കുടുംബത്തിനൊപ്പമാണെന്നും എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.