കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. യാത്രയയപ്പ് വേദിയിൽ സംഭവിച്ച കാര്യങ്ങളിൽ മാപ്പ് പറഞ്ഞ് സബ് കളക്ടർ മുഖേന കുടുംബത്തിന് കത്ത് കൈമാറി.
യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ ചേമ്പറിൽ വിളിച്ചു സംസാരിച്ചിരുന്നതായാണ് ഉള്ളടക്കം.
അതേസമയം, ക്ഷണിക്കപ്പെടാതെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എത്തിയതിൽ കണ്ണൂർ ജില്ലാ കളക്ടർക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.