ദുബായ്: കയറിക്കിടക്കാനൊരു വീടും മക്കളുടെ വിദ്യാഭ്യാസവും വിവാഹവും പ്രസവവുമെല്ലാം കഴിഞ്ഞ് നടു നിവർക്കാൻ നാട്ടിലേക്ക് പോകുന്ന ഭൂരിഭാഗം പ്രവാസികളുടെയും വിശ്രമജീവിതം നിത്യവൃത്തിക്ക് പോലും വകയില്ലാത്ത അവസ്ഥയിലാണ്. കാൻസർ പോലുള്ള മാരഗരോഗങ്ങളും പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങളും കീഴ്പ്പെടുത്തുകയാണ് പലരെയും. അവസാന നാളുകളിൽ പലരുടെയും മുന്നിൽ കൈനീട്ടേണ്ട അവസ്ഥയിലാണ് ഭൂരിഭാഗം പേരും.സാമ്പത്തിക പ്ലാൻ ഇല്ലെങ്കിൽ വീട്ടിലെ ചെലവ് കഴിഞ്ഞ് മിച്ചം പിടിക്കാൻ ഒന്നുമുണ്ടാകില്ലെന്ന് അനുഭവസ്ഥർ പറയുന്നു. പക്ഷേ എങ്ങനെ സമ്പാദിക്കണം എവിടെ നിക്ഷേപിക്കണം എന്ന ചിന്തയാണ് പലരെയും അലട്ടുന്നത്. അതിനുള്ള ഏറ്റവും മികച്ച വഴി ഗൾഫുനാടുകളിൽ തന്നെയുണ്ടെന്നുള്ളതാണ് . യുഎഇയില്‍ താമസിക്കുന്ന ഏത് രാജ്യക്കാര്‍ക്കും നിക്ഷേപം നടത്താനും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്താനുമുള്ള സാഹചര്യമൊരുക്കുകയാണ് ‘നാഷണല്‍ ബോണ്ട്സ്’യുഎഇ ആസ്ഥാനമായി 2006 മുതല്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബോണ്ട്സ് സേവിംഗ്സ് സ്കീമിന്റെ ലക്ഷ്യം തന്നെ യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ സാമ്പത്തിക അടിത്തറ ഉള്ളവരാകണം എന്നതാണ്.നാഷണല്‍ ബോണ്ട്സില്‍ ഒരു അക്കൗണ്ട് തുടങ്ങാന്‍ ഏറ്റവും കുറഞ്ഞത് നിങ്ങള്‍ക്ക് ആകെ ചെലവാക്കേണ്ടത് 100 ദിര്‍ഹം മാത്രമാണ്.ഇനിയും സംശയം തീരുന്നില്ലേ? നാഷണല്‍ ബോണ്ട്സ് മാനേജര്‍ ഡെന്നി സെബാസ്റ്റിയന് പറയുന്നത് കേള്‍ക്കൂ;
നാഷണല്‍ ബോണ്ട്സ്, പ്രവാസികളെ, പ്രത്യേകിച്ച് യുവാക്കളെ തൊഴില്‍ വികസന പദ്ധതികളിലൂടെ അവരുടെ സമ്പാദ്യശീലം വളര്‍ത്താന്‍ ലക്ഷ്യമിടുന്നു. ഈ വര്‍ഷത്തെ സേവിംഗ്സ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് പ്രകാരം ആളുകള്‍ക്കിടയില്‍ സമ്പാദ്യ സാക്ഷരത വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ മാറ്റം പ്രധാനമായും സംഭവിച്ചിരിക്കുന്നത് യുവാക്കളിലാണ്.
ആളുകള്‍ക്ക് വളരെ ചെറിയൊരു തുക നിക്ഷേപിക്കുക വഴി ഭാവിയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നതാണ് നാഷണല്‍ ബോണ്ട്സിനെ വേറിട്ടുനിര്‍ത്തുന്നത്. 100 ദിര്‍ഹം മുതല്‍ നിക്ഷേപിച്ച് തുടങ്ങാം എന്നതാണ് പ്രത്യേകത. പ്രവാസികള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. നിക്ഷേപകര്‍ക്ക് അവര്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ച് ബോണസ് ലഭിക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് ‘ക്യാപിറ്റല്‍ സെക്യൂരിറ്റി’യും നാഷണല്‍ ബോണ്ട്സ് ഉറപ്പുതരുന്നു.
മാത്രമല്ല, നിക്ഷേപകര്‍ക്ക് നാഷണല്‍ ബോണ്ട്സിന്റെ റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമാകാനും സാധിക്കും. ഇത് വഴി 35 മില്യണ്‍ ദിര്‍ഹംസിന്റെ സമ്മാനങ്ങളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. പ്രതിവര്‍ഷം എട്ട് പേര്‍ക്ക് 1 മില്യണ്‍ ദിര്‍ഹംസും 16 പേര്‍ക്ക് ആഡംബര കാറുകളും ഉള്‍പ്പെടുന്നതാണ് നാഷണല്‍ ബോണ്ട്സിന്റെ റിവാര്‍ഡ് പ്രോഗ്രാം. ഇതുവരെ 210 പേര്‍ക്ക് 1 മില്യണ്‍ ദിര്‍ഹംസ് വീതം നാഷണല്‍ ബോണ്ട്സിന്റെ റിവാര്‍ഡ് പ്രോഗ്രാമിലൂടെ ലഭിച്ചിട്ടുണ്ട്.
ആളുകള്‍ക്ക് അവരുടെ ശമ്പളത്തിന്റെ ചെറിയൊരു ഭാഗം മാത്രം ഇന്‍വെസ്റ്റ് ചെയ്ത് കൊണ്ട് നാളേയ്ക്ക് വേണ്ടി സമ്പാദിക്കാം എന്നതാണ് നാഷണല്‍ ബോണ്ട്സിന്റെ പ്രത്യേകത. നിലവില്‍ അബുദാബി, ദുബായ് എന്നീ സ്ഥലങ്ങളിലാണ് നാഷണല്‍ ബോണ്ട്സ് സ്ഥിതി ചെയ്യുന്നത്.
ഇനിയും മടിച്ചുനില്ക്കുന്നതെന്തിനാണ്? ഇപ്പോള്‍ തന്നെ നാഷണല്‍ ബോണ്ട്സില്‍ നിക്ഷേപകരാകാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 600522279 എന്ന നമ്പറില്‍ ബന്ധപ്പെടാം.
I also want to join