പാലക്കാട്: ഓണം ബംപർ ഒന്നാം സമ്മാനജേതാവ് തമിഴ്നാട് സ്വദേശിയെന്ന് സൂചന. കോയമ്പത്തൂർ അന്നൂർ സ്വദേശിയായ നടരാജനാണ് വാളയാറിലെ ലോട്ടറി ഷോപ്പിൽ നിന്നും ഒന്നാം സമ്മാനത്തിന് അർഹമായ TE 230662 എന്ന ടിക്കറ്റ് വാങ്ങിയതെന്നാണ് സൂചന. ഒന്നാം സമ്മാനം നേടിയ ടിക്കറ്റടക്കം ആകെ പത്ത് ടിക്കറ്റുകളാണ് നടരാജൻ ഇവിടെ നിന്നും വാങ്ങിയത്. ടിക്കറ്റ് വിൽപനക്കാരനായ നടരാജൻ ഇതുമറ്റാർക്കെങ്കിലും വിറ്റോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി കോഴിക്കോട് ലോട്ടറിഓ ഓഫീസിൽ നിന്നും വാങ്ങിയ ടിക്കറ്റാണ് ഓണം ബംപർ സമ്മാനത്തിന് അർഹമായത്. ഈ ടിക്കറ്റ് പാലക്കാട് വാളയാർ ഡാം റോഡിലെ ഗുരുസ്വാമി ഏജൻസിയിലേക്ക് ഏജൻസിയിലേക്ക് വിറ്റു പോയിരുന്നു. ഇവിടെ നിന്നുമാണ് ഭാഗ്യം നടരാജൻ്റെ പോക്കറ്റിലേക്ക് എത്തിയത്.
ഓണം ബംപർ രണ്ടാം സമ്മാനമായ ഒരു കോടി ലഭിച്ച ടിക്കറ്റുകൾ –
-
TH305041
-
TL894358
-
TC708749
-
TA781521
-
TD166207
-
TB398415
-
TB127095
-
TC320948
-
TB515087
-
TJ410906
-
TC946082
-
TE421674
-
TC287627
-
TE220042
-
TC151097
-
TG381795
-
TH314711
-
TG496751
-
TB617215
-
TJ223848