2023ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ഇറാന് മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മുഹമ്മദിക്ക്. വധശിക്ഷയ്ക്കും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേണ്ടിയാണ് നര്‍ഗേസ് മൊഹമ്മദി പ്രധാനമായും പ്രവര്‍ത്തിച്ചത്.
ഇറാനിലെ സ്ത്രീകളുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും എല്ലാവര്ക്കും സ്വാതന്ത്ര്യവും മനുഷ്യാവകാശവും പ്രചരിപ്പിക്കാനുള്ള പോരാട്ടത്തിനുമാണ് നര്‍ഗേസിന് നൊബേല്‍ നല്കി ആദരിക്കുന്നതെന്ന് ഓസ്ലോയിലെ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി തലവന്‍ ബെരിറ്റ് റെയിസ് ആന്ഡേഴ്സണ് പറഞ്ഞു.
ഇറാന് ഭരണകൂടം നര്‍ഗീസ് മൊഹമ്മദിയെ 13 തവണ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ട്. അഞ്ച് തവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 31 വര്‍ഷത്തോളം അവര്‍ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നൊബേല്‍ പ്രഖ്യാപിക്കുമ്പോഴും നര്‍ഗേസ് ജയിലില്‍ ആണ്.