പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം യുഎഇ സന്ദർശിക്കും. ഈ മാസം 15 ന് അബുദാബിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഫ്രാൻസിൽ നിന്നും മടങ്ങും വഴിയാണ് മോദിയുടെ യുഎഇ സന്ദർശനം. ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയമാണ് വിവരങ്ങൾ പുറത്ത് വിട്ടത്. ഔദ്യോഗിക സന്ദർശനത്തിനായാണ് മോദി എത്തുന്നത്. യുഎഇ പ്രെസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലെ ഉപായകക്ഷി ബന്ധങ്ങൾ ഇരു രാജ്യങ്ങളിലെ നേതാക്കളും ചർച്ച ചെയ്യും. ജൂലൈ 13 മുതൽ 15 വരെയാണ് നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനം. ഫ്രാൻസിന്റെ ഓദ്യോഗിക ക്ഷണം സ്വീകരിച്ച് ബാസ്റ്റിൽ ഡേ പരേഡിന് അതിഥിയായെത്തുന്നതാണ് മോദി. ഫ്രാൻസിൽ നിന്നും മടങ്ങും വഴിയാണ് യുഎഇ യിലെത്തുന്നത്.