നീപെഡോ: ഇന്ന് രാവിലെയുണ്ടായ ഭൂചലനത്തിൽ മ്യാൻമാറിൽ വൻ നാശനഷ്ടം. നൂറുകണക്കിന് പേർ ഭൂചലനത്തിൽ മരിച്ചതായാണ് വിവരം. നിരവധി കെട്ടിടങ്ങളും പാലങ്ങളും ഭൂചലനത്തിൽ തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ ഭൂകമ്പത്തിൽ തകർന്നടിഞ്ഞു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആറ് പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രധാന ദേശീയ പാതകൾ പലതും തകർന്നത് രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയായി. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമാറിലുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് മ്യാൻമറിൻ്റെ മധ്യഭാഗം പ്രഭവകേന്ദ്രമായി ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായി. മാന്റ്ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി.
മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലും ചൈനയിലും ഭൂചലനം ഉണ്ടായി. ഭൂകമ്പത്തിന് പിന്നാലെ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.. അതേ സമയം ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകൾ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ആളുകൾ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.മ്യാൻമാറിൽ നൂറ് കിടക്കുകളുള്ള ആശുപത്രിൽ ശക്തമായ ഭൂചലനത്തിൽ പൂർണമായി തകർന്നു.
Earthquake sum up 3pm (Mynamar/Thailand)
– 7.7 quake hit near Mandalay/Myanmar
– Hundreds of homes collapsed (various Myanmar cities)
– Strong shocks in Thailand + multiple building collapse in Bangkok
– USGS predicts thousands of people dead
(Bangkok clips from social media:) pic.twitter.com/kJodTn6BIg
— Florian Witulski (@vaitor) March 28, 2025