തിരുവനന്തപുരം:സംസ്ഥാനത്ത് എൽഡിഎഫ് ഒറ്റക്കെട്ടായാണ് തീരുമാനമെടുക്കുന്നതെന്നും,സർക്കാർ യാതൊരു പ്രതിസന്ധിയും നിലവിൽ നേരിടുന്നില്ലെന്നും എംവി ഗോവിന്ദൻ.എഡിജിപിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കും.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകും. മുൻ മലപ്പുറം എസ്പിക്കെതിരായ ആരോപണങ്ങളിൽ ഡിജിപി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പൻഡ് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
എഡിജിപിക്കെതിരെ അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എഡിജിപി എതിരെയുള്ള അന്വേഷണ കാലയളവ് ഒരു മാസം ആണ്.