കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ തീരുമാനം സർക്കാർ എടുത്തതെന്നും അതിനൊപ്പം നിൽക്കുമെന്നും വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ.
ഉടൻ കുടിയൊഴിപ്പിക്കില്ലെന്നും 12 പേർക്ക് മാത്രമേ നോട്ടീസ് അയച്ചിട്ടുളളുവെന്നും ചെയർമാൻ വ്യക്തമാക്കി. എടുത്ത തീരുമാനങ്ങൾ, രേഖകൾ ഇതെല്ലം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സമർപ്പിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കി. മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് ഭൂമിയാണെന്നും അത് തിരികെ കിട്ടണമെന്നുമുള്ള വഖഫ് സംരക്ഷണ സമിതിയുടെ ഹർജിയെ തുടർന്നാണ് നിലവിലെ തർക്കം.
അബ്ദുൾ സലാം, നാസർ മനയിൽ എന്നിവരാണ് പരാതിക്കാർ. മത്സ്യബന്ധനം ഉപജീവനമാർഗ്ഗം ആക്കിയിട്ടുള്ള സാധാരണക്കാരായ അറുന്നൂറിൽ പരം കുടുംബങ്ങളാണ് മുനമ്പത്ത് താമസിക്കുന്നത്.